ലണ്ടൻ: ട്രെയിനിലെ കത്തിയാക്രമണത്തിൽ അറസ്റ്റിലായ ആന്റണി വില്യംസിനു (32) മേൽ പത്ത് കൊലപാതകശ്രമ കുറ്റങ്ങൾ ചുത്തിയതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
ശനിയാഴ്ചയുണ്ടായ അക്രമത്തിൽ ഇയാൾക്കു മാത്രമാണു പങ്കുള്ളതെന്നും സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. മറ്റൊരാളെക്കൂടി കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.
ശനിയാഴ്ച ലണ്ടനിലേക്കു വരികയായിരുന്ന ട്രെയിനിൽ ഇയാൾ നടത്തിയ ആക്രമണത്തിൽ 11 പേർക്കാണു കുത്തേറ്റത്.